Saturday, June 20, 2015

ഒരു ഓൺലൈൻ സംഗീതവിവാദം


ജി വി : ഹലോ ഗ്രൂപ്പ് അഡ്മിൻ..ഞാൻ ജി വേണുഗോപാൽ.

അഡ്മിൻ : അതിന് ?

ജി വി :  വേണുഗീതം എന്ന ഈ ഗ്രൂപ്പിൽ എനിക്ക് ഇന്നലെ വരെ കമന്റുകളൊക്കെ ചെയ്യാമായിരുന്നു..ഇപ്പോ പറ്റുന്നില്ല..

അഡ്മിൻ : താങ്കൾ ഈ ഗ്രൂപ്പിൽ വല്ലാത്ത ഒരു നെഗറ്റീവ് ഇൻഫ്‌ളൂവൻസാണ്..അത് കൊണ്ട് ചവിട്ടിപ്പുറത്താക്കിയതാണ്.

ജി വി : ങ്ങേ!!!!!

അഡ്മിൻ :- അതെ,താൻ ഈ പാട്ടുകളൊക്കെപ്പാടി പേരു നേടിയത് ഞങ്ങൾ ഉള്ളത് കൊണ്ടാണല്ലോ..അങ്ങനെ വരുമ്പോൾ ഞങ്ങൾ പറയുന്നത് പോലെ ഒക്കെ ഇവിടെ നിക്കണമാരുന്നു..ഗ്രൂപ്പ് അഡ്മിന് അതീതനല്ല ഒരു വേണുഗോപാലും...

ജി വി : ഒറ്റ സെക്കന്റേ..ഞാൻ ഒന്ന് നോക്കിക്കോട്ടെ..?

അഡ്മിൻ :- എന്തോന്ന് ?

ജി വി : അല്ല ഞാൻ നോക്കി തീർച്ചപ്പെടുത്തിയതാണ്. ഈ ഗ്രൂപ്പിന്റെ പേരു വേണുഗീതം എന്ന് തന്നെ അല്ലേ എന്ന് ?. ഇതെന്റെ പേരിലുള്ള ഗ്രൂപ്പ് തന്നെ അല്ലേ ? എന്റെ പാട്ടുകളും ഫോട്ടോയും വീഡിയോകളുമൊക്കെ അല്ലേ ഇവിടെ ഇടുന്നതും ചർച്ച ചെയ്യുന്നതും ?

അഡ്മിൻ :- അതൊന്നും ഞങ്ങക്കൊരു പ്രശ്നമേയല്ല...മേലാൽ ഈ ഏരിയയിൽ കണ്ട് പോകരുത്..പകരം എം ജി ശ്രീകുമാറിനെ ആണ് ഞാൻ ഇതിൽ ചേർക്കാൻ തീരുമാനിച്ചിരിക്കുന്നത്..!!

എങ്ങനെയുണ്ട് ? യെസ്..കഴിഞ്ഞ ആഴ്ച്ച നടന്ന ഒരു സംഗതിയാണിത്. എന്ത് കൊണ്ടാണ് ഇങ്ങനെയൊരു വിചിത്രസംഭവം നടന്നെതെന്ന് സ്വാഭാവികമായും തിരക്കിയപ്പോൾ കണ്ട കാര്യങ്ങൾ വീണ്ടും കൗതുകമുണർത്തുന്നത് തന്നെ.  ജി വേണുഗോപാൽ-എം ജി ശ്രീകുമാർ പ്രശ്നങ്ങൾ, വർഷങ്ങളായി സംഗീതരംഗത്ത് രണ്ടു പേരും അകൽച്ച പാലിച്ച് കഴിയുന്നതുമൊക്കെ ഒരുവിധം എല്ലാവർക്കും അറിയാവുന്നതാണ്.  എം ജി ശ്രീകുമാറിന്റെ നേതൃത്വത്തിലും ഒരു ഗ്രൂപ്പ് ഓൺലൈനിൽ പ്രവർത്തിക്കുന്നുണ്ട്. അവിടെ അഡ്മിൻ ആയിരിക്കുന്ന വ്യക്തിയെ വേണുഗ്രൂപ്പിന്റെ അഡ്മിനായി നിയമിക്കുന്നതോടെ ആണ് പ്രശ്നപരമ്പരകൾ ആരംഭിക്കുന്നത്. സ്വാഭാവികമായും കോൺഫ്ലിക്റ്റ് ഓഫ് ഇന്ററസ്റ്റ് അല്ലെങ്കിൽ അത് ശരിയായ ഒരു നടപടിയാണോ എന്ന കാര്യം സൂചിപ്പിക്കുന്നതും ചോദ്യം ചെയ്യുന്നതോടെയുമാണ് ജി വേണുഗോപാൽ തന്റെ ഗ്രൂപ്പ്  അഡ്മിനിൽ ഒരാൾക്ക് അനഭിമതനാവുന്നത്. അവർ ഗ്രൂപ്പ് വിട്ട് പുറത്ത് പോവുകയും വേണുഗോപാലുൾപ്പടെയുള്ളവരെ ഗ്രൂപ്പിൽ നിന്ന് തന്നെ പുറത്താക്കുകയും ചെയ്തു. പിന്നീട് ഗ്രൂപ്പിന്റെ അധികാരം കിട്ടിയ വ്യക്തി എം ജി എസ് ഗ്രൂപ്പിന്റെ അഡ്മിൻ വേണുഗോപാലിനു പകരം തന്റെ സുഹൃത്തായ എം ജി ശ്രീകുമാറിനെ വേണുഗീതത്തിൽ ചേർക്കുമെന്ന് തുടങ്ങി വെല്ലുവിളിനടത്തിയതോടെ അത് ചോദ്യം ചെയ്യാനിറങ്ങിയവരെയൊക്കെ തലങ്ങും വിലങ്ങും ബ്ലോക്ക് ചെയ്തു. തന്ന വിചിത്രപരമായ മറുപടികളും കാണുക.


ജി വേണുഗോപാലിനെ പുറത്താക്കിയത് ചോദ്യം ചെയ്യുന്നവർ.

എം ജി ശ്രീകുമാറിനെ ഗ്രൂപ്പിൽ ആഡ് ചെയ്യുമെന്ന് പറഞ്ഞ് വെല്ലുവിളിക്കുന്ന അഡ്മിൻ.

ജി വേണുഗോപാൽ അഡ്മിന് മുകളിലല്ലെന്നും അദ്ദേഹത്തിന് ഈ ഗ്രൂപ്പിൽ ആരുമില്ലെന്നും ഇത് ചോദ്യം ചെയ്യുന്നവരൊക്കെ അദ്ദേഹത്തിന്റെ ചാവേറുകളാണെന്നും ഉള്ള അഡ്മിന്റെ നിലപാടുകൾ താഴെ..
ഇത്രയും ചോദിച്ചതോടെ ഞാൻ പുറത്ത്..അതിനു ശേഷം വന്ന നിശിയുടെ കമന്റ് നോക്കുക..അതോടെ നിശിയും പുറത്ത് ..!


സെലിബ്രറ്റികളുടെ പേരിൽ ഗ്രൂപ്പുണ്ടാക്കുന്നതും ഫാൻസ് ആവുന്നതുമൊക്കെ ഒരോരുത്തരുടേയും വ്യക്തിപരമായ താല്പര്യം. എങ്കിലും ആരാധകർ ചമഞ്ഞ് മുകേഷിനെയും സണ്ണിവെയിനെയുമൊക്കെ അസമയത്ത് വിളിച്ച് ശല്യപ്പെടുത്തി അവരുടെ തെറി റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ ഹിറ്റാക്കുന്നത് പോലെ താരങ്ങളുടെ ആരാധക വേഷം ചമഞ്ഞ് തങ്ങളുടെ ഇള്ളക്കുട്ടികളാക്കി മാറ്റുന്നതും അപമാനിക്കുന്നതും പൊതുസമൂഹത്തിനു തന്നെ അപമാനമാവുകയാണ്. സംഗീതസ്നേഹികൾ എന്ന് പറഞ്ഞ് പലവിധ ഫോറമുകളിലും അംഗത്വമെടുത്ത് അവസരം വരുമ്പോൾ തനിനിറം പുറത്തെടുക്കുന്ന പ്രവർത്തികൾ. ഇത്തരം ആളുകളെ സൂക്ഷിക്കുക. സെലിബ്രറ്റികളും ഇത്തരം ആളുകളെ തങ്ങളുടെ അടുത്ത ആളുകളാക്കുമ്പോൾ ശ്രദ്ധിക്കണം.. 

അനുബന്ധം :-  ജി വേണുഗോപാലിനെ പുറത്താക്കിയത് ആഘോഷമാക്കി അദ്ദേഹത്തെ വ്യക്തിപരമായി അപമാനിച്ച അഡ്മിന് ആ ഹേറ്റ്സ്പീച്ചും ഗ്രൂപ്പ് പ്രവർത്തനവും തുടർന്ന് പോവാൻ കഴിഞ്ഞില്ല. വേണുഗോപാലിന്റെ പരാതിയിൽ ഫേസ്ബുക്ക് ഉടൻ തന്നെ ആ ഗ്രൂപ്പ് ക്ലോസ് ചെയ്യുകയാണുണ്ടായത്..ഉത്തരത്തിന്റെ മേലിരിക്കുന്ന പല്ലിക്ക് താൻ തന്നെയാണ് കൂര ചുമക്കുന്നതെന്ന് തോന്നിയാലുണ്ടായേക്കാവുന്ന പരിണിതഫലം..! 


ഈ പോസ്റ്റിനേപ്പറ്റി നടന്ന ചർച്ചകളും കമന്റുകളുമൊക്കെ ദാ ഇവിടെക്കാണാം : - എം3ഡിബി ഫേസ്ബുക്ക് ഗ്രൂപ്പ് - 
https://www.facebook.com/groups/m3dbteam/permalink/902556229802962/

2 comments:

 1. പുന്താനം ജ്ഞാനപ്പാനയിൽ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ല ഈ വിഷയത്തിൽ
  വന്ദിതന്മാരെക്കാണുന്ന നേരത്തു
  നിന്ദിച്ചത്രെ പറയുന്നിതു ചിലർ;
  കാൺക നമ്മുടെ സംസാരംകൊണ്ടത്രേ
  വിശ്വമീവണ്ണം നിൽപ്പൂവെന്നും ചിലർ;
  വിദ്യകൊണ്ടറിയേണ്ടതറിയാതെ
  വിദ്വാനെന്നു നടിക്കുന്നിതു ചിലർ.

  ReplyDelete